കണ്ണൂർ; ടി ടി ഇ ജില്ലാ കലോത്സവും അധ്യാപകർക്കുള്ള മത്സരങ്ങളും ആഗസ്റ്റ് 23ന് പാലയാടിലെ കണ്ണൂർ ഡയറ്റിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ മുഖ്യാതിഥിയാകും.
ജില്ലയിലെ 11 അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ അധ്യാപക വിദ്യാർഥികളും ജില്ലയിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള അധ്യാപകർക്കുള്ള മൽസരങ്ങളും അരങ്ങേറും. കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.
കണ്ണൂർ ഡിഡിഇ ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ, തലശ്ശേരി സൗത്ത് എഇഒ ഇ.പി സുജാത, വാർഡ് മെമ്പർ കെ പ്രീത, ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, ഐ ടി ഇ പ്രിൻസിപ്പൽമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക