ആസിഫ് അലി നായകനായ കൊത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിബി മലയിൽ ആണ്. പടം സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും. രാഷ്ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.
റിലീസ് തിയതി പുറത്തുവിട്ടു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നിഖില വിമലാണ് കൊത്തിൽ നായിക ആയി എത്തുന്നത്. റോഷൻ മാത്യു, ശങ്കര്‍ രാമകൃഷ്ണൻ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക