മോഹൻലാലിന്റെ പുതിയ ആഡംബര ഫ്ലാറ്റ് സന്ദർശിച്ച് മമ്മൂട്ടി. കൊച്ചിയിലെ കുണ്ടന്നൂരിലുള്ള ഫ്ലാറ്റിലാണ് മമ്മൂട്ടിയെത്തിയത്. സന്ദർശത്തിന്റെ ചിത്രം ഇരുവരും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.
ഇച്ചാക്ക എന്ന അടിക്കുറപ്പോടെയായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. മമ്മൂട്ടിയുടെ പോസ്റ്റിൽ അറ്റ് ലാൽസ് ന്യൂ ഹോം എന്നും. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം വൈറലായി.
ഏതാണ്ട് 9000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുള്ള ഡ്യൂപ്ലക്സ് ഫ്ളാറ്റാണ്. ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാന്‍ട്രി കിച്ചണ്‍, വര്‍ക്കിങ് കിച്ചണ്‍, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്ളാറ്റിനകത്ത് ക്രമീകരിച്ചിട്ടുണ്ട്.
നാല് ബെഡ്റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ കിച്ചണും പൂജാമുറിയും ഫ്ളാറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ നിർമാണ രംഗത്തേക്ക് കടന്നുവന്ന കാവ്യ ഫിലിംസ് ഉടമ വേണു കുന്നപ്പള്ളിയുടെ ഗൃഹപ്രവേശനത്തിനും പിന്നീട് ഇരുവരും ഒരുമിച്ച് പങ്കെടുത്തു. കുണ്ടന്നൂർ ഫ്ലാറ്റിൽ തന്നെയാണ് വേണുവിന്റെ വീടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക