ബെംഗളൂരു: ഏഷ്യ കപ്പിൽ ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു.
ട്വന്റി20 ലോകകപ്പിനു മുൻപ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂർണമെന്റായ എഷ്യ കപ്പിൽ ദ്രാവിഡ് ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനു ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്.
സിംബാബ്വെ പര്യടനത്തിൽ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണനായിരുന്നു ടീമിന്റെ മുഖ്യ പരിശീലകൻ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദ്രാവിഡ് എഷ്യ കപ്പിൽ നിന്ന് പിൻമാറിയാൽ വി.വി.എസ്. ലക്ഷ്മണൻ തന്നെ ടീമിനൊപ്പം ചേരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക