സിനിമയില്‍ തനിയ്ക്ക് ഒരു നടിയോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ആസിഫ് അലി. ജെബി ജംഗ്ഷന് എന്ന പരിപാടിയിലായിരുന്നു ആസിഫിന്റെ വെളിപ്പെടുത്തല്‍. അന്ന് ആസിഫ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ വേഷം ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനത്തില്‍ മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു. ഈ സമയം തനിയ്ക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നു എന്നായിരുന്നു ആസിഫ് അലിയുടെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക