കൊല്ലം : കൊല്ലത്ത് ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി.
കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21) എന്നിവരാണ് പിടിയിലായത്.
കൊല്ലം കിളികൊല്ലൂർ പൊലീസാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 30 ഗ്രാം കഞ്ചാവും 23 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. പ്രതികൾക്ക് ഇവർക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുണ്ടെന്ന് പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക