ശുദ്ധമായ പശുവിന് പാലില്‍ നിന്ന് തയ്യാറാക്കിയ നെയ്യ് പ്രോട്ടീനുകളാല്‍ സമൃദ്ധമാണെന്ന് നമുക്കറിയാം. ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്.
നമ്മുടെ പേശികളും എല്ലുകളുമെല്ലാം ശക്തമാക്കാനും മറ്റ് പല ആന്തരിക അവയവങ്ങളെയും ബലപ്പെടുത്താനും അത്യാവശ്യമായ പോഷകങ്ങളാണ് നെയ്യിലടങ്ങിയിട്ടുള്ളത്. ഇവ ചര്‍മ്മത്തിന് ഈര്‍പ്പവും പ്രദാനം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള ഒരു ഒറ്റമൂലി കൂടിയാണ് നെയ്യ്.
ഒരു ദിവസം മുഴുവന്‍ നാം എങ്ങനെയിരിക്കുന്നു എന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നമ്മുടെ പ്രഭാതഭക്ഷണം. രാവിലെ എന്ത് കഴിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും അന്നേദിവസത്തെ ഉന്മേഷം. ഇത്തരത്തില്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാനും ആരോഗ്യത്തോടെയിരിക്കാനും നെയ്യ് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ശരീരത്തിലെ എല്ലാ വിഷാംശ ഘടകങ്ങളും പുറന്തള്ളുന്നതിനും ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നതിനും സഹായിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത്തരത്തില്‍ നെയ്യ് കഴിക്കുന്നത് പ്രയോജനപ്പെടും.
നെയ്യിന്റെ മറ്റ് ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം
പോഷകങ്ങളെ ആഗിരണം ചെയ്യുന്ന ചെറുകുടലിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ നെയ്യിന്റെ അംശം സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനോടൊപ്പം ശരീരത്തിലെ മെറ്റബോളിസവും വര്‍ദ്ധിക്കുന്നു.
ചെറുചൂടുള്ള വെള്ളത്തില്‍ നെയ്യും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് കഴിക്കുന്നത് കേടായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു.
കാത്സ്യവും വിറ്റാമിനുകളും നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളും പല്ലുകളുമെല്ലാം ശക്തിപ്പെടുത്തുന്നതിനും സന്ധികള്‍ക്ക് അയവ് വരുത്തുന്നതിനും സഹായിക്കുന്നു. അതുവഴി സന്ധിവാതം വരാനുളള സാധ്യതയെ കുറയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക