നമ്മൾ കുരുമുളക്കഴിക്കുന്നുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. പനി, ജലദോഷം, തുമ്മൽ, തൊണ്ടവേദന എന്നിവ കുറയ്ക്കാനും കുരുമുളക് സഹായിക്കും.
കുരുമുളകിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകൾ, ആന്റി ഓക്സിഡന്റുകൾ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്.
എല്ലുകളുടെ ആരോഗ്യം, മുറിവ് ഉണക്കൽ എന്നിവയ്ക്ക് സഹായിക്കുന്ന ധാതുവായ മാംഗനീസിന്റെ നല്ല ഉറവിടമാണ് കുരുമുളക്. ഒരു ടീസ്പൂൺ കുരുമുളകിൽ പ്രതിദിനം ശുപാർശ ചെയ്യുന്ന മാംഗനീസിന്റെ (ഡിആർഐ) 16 ശതമാനവും വിറ്റാമിൻ കെയുടെ ഡിആർഐയുടെ 6 ശതമാനവും അടങ്ങിയിട്ടുള്ളതായി വിദഗ്ധർ പറയുന്നു.
കുരുമുളകിന് “കാർമിനേറ്റീവ്” ഗുണങ്ങളുണ്ട്. അതായത് ഇത് വായുവിനെയും മറ്റ് ദഹന പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. കഫ, വാത, പിത്ത എന്നിവയെ ശമിപ്പിക്കാൻ കുരുമുളക് നല്ലതായി കണക്കാക്കപ്പെടുന്നതായി പുരാതന വൈദ്യശാസ്ത്രം സൂചിപ്പിക്കുന്നു.
കുരുമുളകിന്റെ ആരോഗ്യഗുണങ്ങൾ…
പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, ദഹനം മെച്ചപ്പെടുത്തുന്നു,വായുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
മൂക്കിലെ തടസ്സം ഇല്ലാതാക്കുന്നു, രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, കൊഴുപ്പ് കുറയ്ക്കുന്നു
കരളിനും ഹൃദയത്തിനും നല്ലത് (കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രവർത്തിക്കുന്നു) അൽഷിമേഴ്സിനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു
ക്യാൻസർ തടയാനും ചെറുക്കാനും സഹായിക്കുന്നു. സന്ധികളിലും കുടലിലുമുള്ള വീക്കം കുറയ്ക്കാൻ പ്രവർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക