മനുഷ്യരെ ചന്ദ്രനിലെത്തിയ്ക്കുവാനുള്ള നാസയുടെ സ്വപ്ന പദ്ധതി ആർട്ടെമിസിന്റെ ആദ്യ ദൗത്യം ഇന്ന് തുടങ്ങും. കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നായിരിക്കും ആർട്ടെമിസ്-1 വിക്ഷേപിക്കുക. ഇന്ത്യൻ സമയം വൈകിട്ട് 6.03 നാണ് വിക്ഷേപണം നടത്തുന്നത്.
വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്
അപ്പോളോ ചാന്ദ്ര ദൗത്യത്തിന് അൻപത് വർഷങ്ങൾക്കിപ്പുറമാണ് മനുഷ്യരെ ചന്ദ്രനിലെത്തിയ്ക്കുവാനുള്ള മറ്റൊരു ദൗത്യം നടക്കുന്നതെന്നാണ് പ്രധാന പ്രത്യേകത. ഓറിയോണ്‍ പേടകത്തിന്റെയും സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് വിക്ഷേപണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
അപകടം ക്ഷണിച്ചുവരുത്തും! വെറുംവയറ്റിൽ പുരുഷന്മാർ ഒരിക്കലും ചായ കുടിക്കരുത്
മനുഷ്യന് ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയതാണ് ഓറിയോണ്‍ പേടകം. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53ന് തന്നെ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക