ലണ്ടനിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിര്‍ സന്ദര്‍ശിച്ച് സിനിമാ നടന് ഉണ്ണി മുകുന്ദന്.ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പങക്ുവെച്ചത് .
“ലണ്ടനിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു.ക്ഷേത്രത്തിന്റെ അതുല്യമായ മനോഹാരിതയും ശാന്തതയും മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു.ഗുജറാത്തില്‍ വളര്‍ന്നതിനാല്‍ ഈ സന്ദര്‍ശനം തന്നെ അഹമ്മദാബാദിലെ തന്റെ പഴയ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി.അവിടെ താന്‍ ശ്രീ സ്വാമിനാരായണ മന്ദിര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
തനിക്ക് ഇത് അഭിമാന നിമിഷമാണ്. ശ്രീ സാധു പ്രബുദ്ധമുനിദാസ് ജി ഒരുപാട് സമയം തങ്ങള്‍ക്കായി ചെലവഴിച്ചു. അതിന് അദ്ദഹത്തോടും ഒപ്പം ശ്രീ കെറോണ്‍ പട്ടേല്‍ ജിയോടും നന്ദി രേഖപ്പെടുത്തുന്നു. ”
കുറിപ്പിനൊപ്പം താരം ക്ഷേത്രത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം താരത്തിന്റെ പോസ്റ്റിനെ ഷെയര്‍ ചെയ്തിരിക്കുന്നത്. സന്തോഷം അറിയിച്ച് കൊണ്ടുള്ള നിരവധി സന്ദേശങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക