മലയാളി അല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ബാല. അഭിനയത്തിനപ്പുറം സംവിധാനത്തിലും കഴിവ് തെളിയിച്ച നടൻ കൂടിയാണ് ബാല. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തെപ്പറ്റി ബാല വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സൂര്യയുടെ നിർമ്മാണ കമ്പനിയായ ടു ഡി എൻ്റർടെെൻമെന്റിന്റെ ബാനറിലാണ് തന്റെ ഏറ്റവും പുതിയ ചിത്രം വരുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കൂടാതെ തമിഴിൽ നടൻ സൂര്യയെ നായകനാക്കി പുതിയൊരു സിനിമ ബാല സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ മൂന്ന് ചിത്രങ്ങളുടെ നിർമ്മാണവും ചെയ്യുന്നുണ്ടെന്നും തന്റെ ഭാര്യയാണ് എല്ലാറ്റിനും സപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാലയുടെ പുതിയ ചിത്രം ഷെഫീഖിന്റെ സന്തോഷം ആണ്. ഉണ്ണി മുകുന്ദനാണ് നായകൻ. നവാഗയ അനൂപ് പന്തളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള. ആത്മിയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ് എന്നിവരാണ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക