ജബല്‍പൂര്‍: മധ്യപ്രദേശില്‍ ജബല്‍പൂരിലെ മാര്‍ക്കറ്റില്‍ നിന്ന് നവജാത ശിശുവിന്റെ തലയും കൈയും കണ്ടെത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജിന്റെ സമീപത്തുള്ള മാര്‍ക്കറ്റില്‍ നിന്നാണ് കുഞ്ഞിന്റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് അവയവങ്ങള്‍ കണ്ടെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മാര്‍ക്കറ്റിന്റെ പരിസരത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് തുഷാര്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക