മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാൻ സിറ്റിംഗ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ നീർത്തട വികസന വരമ്പ് നിർമ്മാണ പ്രവൃത്തി പരിശോധിച്ച് നിർദേശങ്ങൾ നൽകി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സീമ കൂഞ്ചാൽ, ജോയിന്റ് ബി.ഡി.ഒ പ്രദീപൻ ടി പി എന്നിവർ പങ്കെടുത്തു. ഓംബുഡ്സ്മാനുള്ള പരാതികൾ [email protected] എന്ന മെയിൽ വിലാസത്തിലോ നേരിട്ടോ സമർപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക