പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളം സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ന് സംസ്ഥാനത്തെത്തുന്നത്. രാജ്യത്തിന്റെ തന്നെ ഐഎന്‍എസ് വിക്രാന്ത് അദ്ദേഹം നാടിന് സമർപ്പിക്കുകയും ചെയ്യും.
മലബാർ സ്പെഷ്യൽ മുട്ട നിറച്ചത് വളരെ ഈസിയായി തയ്യാറാക്കാം…
വൈകിട്ട് ആറ് മണിയോടെയാണ് നരേന്ദ്രമോദി കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ എത്തുക. മാത്രമല്ല, വെള്ളിയാഴ്ചയായിരിക്കും അദ്ദേഹം ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് ഇതിനായുള്ള ചടങ്ങുകൾ നടക്കും. ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്.
നന്നായി ഉറങ്ങാൻ ചായകൾ! ഈ ചായകൾ കുടിക്കൂ സുഖമായി ഉറങ്ങാം
അതേസമയം, ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം അനാഛാദനം ചെയ്യും. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് മംഗളൂരുവില്‍ 3800 കോടി രൂപയുടെ വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക