പാൽ തിളച്ചുപോകാതിരിക്കാൻ എളുപ്പം ചെയ്യാവുന്ന ഒരു വിദ്യയാണ് തിളപ്പിക്കാൻ വയ്ക്കുന്ന പാത്രത്തിന് മുകളിലായി ഒരു മരത്തവി കുറുകെ വയ്ക്കുക എന്നത്. ഇത് പാൽ തിളച്ചുപൊങ്ങിയാലും പുറത്ത് പോകുന്നതിനെ തടയും.
മരത്തവിക്ക് പകരം സ്റ്റീല്‍ തവിയോ മറ്റോ വച്ചാൽ ഫലം കാണില്ല. കാരണം, ഇത് പെട്ടെന്ന് ചൂട് പിടിക്കും. മരമാണെങ്കിൽ ചൂട് പിടിക്കില്ല. തിളച്ച് പൊങ്ങുന്ന പാൽ പുറത്തേക്ക് പോകാതെ നീരാവിയായി മുകളിലേക്ക് പോവുകയും, ഇങ്ങനെ പാത്രത്തിന് താഴെ സമ്മർദം കുറയുകയും ചെയ്യുന്നു. പാല് പുറത്തേക്ക് നഷ്ടമാകാതെ, പാത്രത്തിനുള്ളില്‍ തന്നെ ശേഷിക്കുന്നതിനുള്ള വിദ്യയാണിത്.
പാൽ തിളപ്പിക്കുന്നതിന് മുൻപ് വേണമെങ്കിൽ ഒരു നുള്ള് ഉപ്പ് തൂവുന്നതും പാൽ തൂകിപ്പോകാതിരിക്കാൻ സഹായിക്കും.
പാൽ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിന്റെ മുകൾ വശത്ത് അൽപം വെളിച്ചണ്ണയോ അല്ലെങ്കിൽ നെയ്യോ തടവി കൊടുക്കുന്നതും പാൽ തിളച്ചുപോകാതിരിക്കാൻ സഹായിക്കും.
പാൽ തിളച്ച് തൂകാതിരിക്കാൻ ആവശ്യമെങ്കില്‍ മില്‍ക്ക് ബോയിലര്‍ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക