പ്രമേഹത്തിനുള്ള പരമ്പരാഗത പ്രതിവിധിയാണ് ഉലുവ ചായ. മുലയൂട്ടുന്ന സ്ത്രീകളിൽ പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് ഉലുവ. രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിയിൽ നിലനിർത്താനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്ക്, ഹോർമോൺ അളവ് മാറുന്നതുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾ കുറയ്ക്കാൻ ഉലുവ സത്ത് സഹായിക്കും. ടൈപ്പ് II പ്രമേഹമുള്ളവർക്ക് ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിൽ ഉലുവയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.
ഉലുവ ചായ തയ്യാറാക്കുന്ന രീതി
ഒരു സ്പൂൺ ഉലുവപ്പൊടി ചൂട് വെള്ളത്തിൽ കലർത്തുക ( അല്ലെങ്കിൽ ഉലുവ കുതിർത്തെടുൂത്ത വെള്ളം എടുക്കാം) ഇതിലേക്ക് നാരങ്ങാ നീര് ചേർക്കാം. തുളസിയില ഇട്ട് ചായപ്പൊടി കൂടി ചേർത്ത് തിളപ്പിച്ച് എടുക്കുക. ശേഷം തേൻ ചേർത്ത് കുടിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക