ചേരുവകള്‍
പഴുത്ത നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് – 1 കിലോ
ഈന്തപ്പഴം ചെറുതായി അരിഞ്ഞത് – കാല് കിലോ
പാല് – 1 ലിറ്റര്‍
നെയ്യ് – 250 ഗ്രാം
കശുവണ്ടി – 150 ഗ്രാം
ഉണക്കമുന്തിരി – 100 ഗ്രാം
കുങ്കുമപ്പൂവ് – ഒരു നുള്ള്
ഏലക്കാപ്പൊടി – 1 ടീസ്പൂണ്‍
ബദാം, പിസ്ത നുറുക്കായി പൊടിച്ചത് – 150 ഗ്രാം
പഞ്ചസാര – 1 കിലോ
തയാറാക്കേണ്ട വിധം
ആദ്യം പാലില്‍ ഒരു കിലോ പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് തിളപ്പിക്കുക. കുറുകുന്നതി വരെ നല്ലപോലെ ഇളക്കി കൊടുക്കണം. പായസം ഉണ്ടാക്കുന്ന പാത്രത്തില്‍ നെയ്യ് ഒഴിച്ചു ചൂടാക്കുക. ശേഷം ആ പാത്രത്തിലേക്ക് നേന്ത്രപ്പഴവും ഈന്തപ്പഴവും ഒരുമിച്ചിട്ട് നല്ലവണ്ണം വഴറ്റുക.
നല്ലപോലെ മൂത്ത് വരുമ്പോള്‍ നുറുക്കി വച്ചിരിക്കുന്ന ബദാം, പിസ്ത, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് നല്ലപോലെ മൂപ്പിക്കുക. ശേഷം തിളപ്പിച്ച് കുറുക്കി വച്ചിരിക്കുന്ന പാല് ഇതിലേക്ക് ഒഴിക്കുക.
വീണ്ടും നല്ലപോലെ തിളപ്പിക്കുക. ശേഷം തീ അണച്ച് അതിലേക്ക് കുങ്കുമപ്പൂവ് വിതറുക. സ്വാദൂറും നേന്ത്രപ്പഴം ഈന്തപ്പഴം പായസം ഇപ്പോള്‍ തയാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക