മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കഷണ്ടിക്കും ഫലപ്രദമായി പരിഹാരം കാണാന്‍ ഈ പ്രകൃതിദത്തമാര്‍ഗ്ഗം സഹായിക്കും. കരിംജീരകം ഇത്തരത്തില്‍ മുടിയെ സഹായിക്കുന്ന ഒന്നാണ്. കരിംജീരകം മുടിക്ക് എങ്ങനെയെല്ലാം മുടി വളരാന്‍ സഹായിക്കും എന്ന് നോക്കാം.
തലയോട്ടിയുടെ ആരോഗ്യം
തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കരിംജീരകം. തലയോട്ടിക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ അത് മുടിയുടെ ആരോഗ്യത്തേയും വളര്‍ച്ചയേയും സഹായിക്കുകയുള്ളൂ. കരിംജീരകത്തിന്റെ എണ്ണ മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്യാം. ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.
മുടി വളരാന്‍ ഉത്തമം
മുടി വളരാന്‍ ഏറ്റവും ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് കരിംജീരകത്തിന്റെ എണ്ണ. ഇത് മരുന്നോ മന്ത്രമോ ഒന്നും ഇല്ലാതെ തന്നെ മുടി വളര്‍ത്താന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു
മുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്തെ കേശസംരക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ ഇല്ലാതാക്കാന്‍ കരിംജീരകത്തിന്റെ എണ്ണ ഏറ്റവും ഉത്തമമാണ്. 100 വിവിധ തരത്തിലുള്ള ന്യൂട്രിയന്‍സ് ഇതിലുണ്ട്. ഇത് മുടി വളരാനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.
അകാല നര പ്രതിരോധിക്കുന്നു
അകാല നര മൂലം വിഷമിക്കുന്നവര്‍ ചില്ലറയല്ല. ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് കരിംജീരകത്തിന്റെ എണ്ണ. ഇത് ഫോളിക്കിളിന് ആരോഗ്യം നല്കുന്നു. മാത്രമല്ല തലയിലുണ്ടാവുന്ന വെള്ളപ്പാണ്ട് ഇല്ലാതാക്കാനും കരിംജീരകത്തിന്റെ എണ്ണ സഹായിക്കുന്നു.
മുടി കണ്ടീഷന്‍ ചെയ്യുക
മുടി കണ്ടീഷന്‍ ചെയ്യുന്നതാണ് മറ്റൊന്ന്. ഇത് തലയോട്ടിയെ എപ്പോഴും ഈര്‍പ്പമുള്ളതും ഫ്രഷ് ആയതും ആയി സൂക്ഷിക്കുന്നു. ഇത് മുടിയില്‍ സേബം ഉത്പ്പാദിപ്പിക്കുകയും വരണ്ട മുടിയെ ഫ്രഷ് ആക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക