ആരോഗ്യത്തിന് ഏറെ നല്ലതാണ് ധാന്യങ്ങള്‍. നാം മലയാളികള്‍ പൊതുവേ അരി, ഗോതമ്പ്, റാഗി പോലുള്ളവയാണ് ഉപയോഗിയ്ക്കാറ്. നാം പൊതുവേ അത്ര ഉപയോഗിയ്ക്കാത്ത ഒരു ഭക്ഷണ വസ്തുവാണ് ചോളം. പലപ്പോഴും നാം ഉപയോഗിയ്ക്കുന്നുവെങ്കില്‍ തന്നെ ഇത് പോപ്കോണ്‍ രൂപത്തിലാണ് ഉപയോഗിയ്ക്കുക. ഇതിന് കാര്യമായ ആരോഗ്യ ഗുണങ്ങള്‍ ഇല്ലെന്നതാണ് വാസ്തവം. അതോ സമയം ചോളം അതിന്റേതായ രൂപത്തില്‍ പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നുമാണ്.
കഠിന വേനലില്‍ നിന്ന് മഴക്കാലത്തേക്കുള്ള മാറ്റമായതിനാല്‍ ശരീരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. കാലാവസ്ഥാമാറ്റം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നതുകൊണ്ട് പോഷകാഹാരം ഉറപ്പാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സൂപ്പര്‍ഫുഡ് പരിചയപ്പെടുത്തിയിരിക്കുകയാണ് ന്യൂട്രീഷണിസ്റ്റ് രുജുത ദുവേകര്.
വൈറ്റമിന്‍ ബിയും ഫോളിക് ആസിഡും നിറഞ്ഞ ചോളം ആണ് രുജിത പരിചയപ്പെടുത്തിയിരിക്കുന്നത്. ചോളത്തില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് മുടിയെ പോഷിപ്പിക്കുകയും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമായതിനാല്‍ മലബന്ധം പോലുള്ള പ്രശനങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക