മലയാള സിനിമയിലെ താര പുത്രന്മാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയം ആരോടെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ദുൽക്കർ സൽമാൻ ആണ്.
ദുൽക്കറിന്റെ സിനിമാ ജീവിതത്തിലെ ഒരു കാര്യങ്ങളിലും മമ്മൂട്ടി ഇത് വരെ പരസ്യപ്രസ്താവനകൾ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ദുൽക്കർ എന്ന നടനെ മമ്മൂട്ടി എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ എല്ലാവർക്കും വലിയ ആകാംഷയാണ്. ദുൽക്കർ നൽകുന്ന എല്ലാ അഭിമുഖങ്ങളിലും മമ്മൂട്ടി ചിത്രത്തെ പറ്റി എന്ത് അഭിപ്രായം പറഞ്ഞു എന്ന ചോദ്യം ഉറപ്പാണ്. ഇപ്പോഴിതാ ദുൽക്കറിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലും ഇതേ ചോദ്യം വന്നു. അതിന് ദുൽക്കർ നൽകിയ മറുപടി ആണ് രസകരം.
‘നിങ്ങളെ നിരാശപ്പെടുത്തുന്നതിൽ വിഷമമുണ്ട്. ക്ഷമിക്കണം. പക്ഷേ വാപ്പച്ചി എന്നോട് ഒന്നും പറയാറില്ല എന്നതാണ് സത്യം. അഭിമുഖങ്ങളിൽ തന്നോട് ഇത്തരം ചോദ്യങ്ങൾ വരുമെന്ന് അദ്ദേഹത്തിന് അറിയാമെന്ന് തോന്നുന്നു. അതുകൊണ്ട് അദ്ദേഹം എന്നോട് ഒന്നും പറയാറില്ല. യാതൊന്നും പറയാറില്ല എന്ന് തന്നെ പറയാം.
സിനിമ കണ്ടിട്ടുണ്ടെങ്കിൽ പോലും ഉം.. എന്നൊരു മൂളൽ മാത്രേ ഉണ്ടാകാറുള്ളൂ. കാര്യമായിട്ട് ഒന്നും സംസാരിക്കാത്ത ആളാണ് അദ്ദേഹം. അതുകൊണ്ട് വാപ്പച്ചി ഇങ്ങനെയാണ് പറഞ്ഞതെന്നോ ഒന്നും എനിക്ക് പറയാൻ കഴിയില്ല. പക്ഷേ ഒന്നും പറഞ്ഞില്ലെങ്കിൽ തന്നെയും ഞാൻ ചെയ്ത കാര്യങ്ങൾ വാപ്പച്ചി അഭിമാനം കൊള്ളുന്നുണ്ട് എന്ന് എനിക്കറിയാം.’ ദുൽഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക