മലയാളിയുടെ ഭക്ഷണ വിഭവങ്ങളില്‍ ഭൂരിഭാഗത്തിനും ഒഴിവാക്കാനാകാത്ത ഒന്നാണ് മത്സ്യം. പെട്ടെന്ന് ലഭിക്കുമെന്നതും പോഷകസമൃദ്ധമാണെന്നതും മീനുകളുടെ ജനപ്രീതി കൂട്ടുന്നു.
മീൻ പൊരിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മീനിന് രുചി കൂടും
മീനിൽ പുരട്ടുന്ന മസാല,പൊടികൾ മിക്സിയിൽ അരച്ചെടുക്കുക,ചെറിയ ഉള്ളിയും കുറച്ച് വറ്റൽ മുളകും ചതച്ച് ചേർത്താൽ രുചി കൂടും.നാരങ്ങാ നീര് കൂടി ചേർത്താൽ കേമം.വെളിച്ചെണ്ണയിൽ തന്നെ വറുക്കുന്നതാണ് രുചിയുടെ മറ്റൊരു ഘടകം .മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക.
അരക്കിലോ മീൻ വറക്കാൻ ആവശ്യമായ ചേരുവകൾ
മീന്‍ – 1/2 kg
ഇഞ്ചി – 1 ഇഞ്ച് കഷണം
വെളുത്തുള്ളി – 8 അല്ലി
കുരുമുളക് – 1 ടീസ്പൂണ്‍
മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കറിവേപ്പില – 1 ഇതള്‍
കടുക് – 1/2 ടീസ്പൂണ്‍
നാരങ്ങാനീര് – 1/2 ടേബിള്‍സ്പൂണ്‍
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത് 30 മിനിറ്റ് വയ്ക്കുക.
പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക. ഇങ്ങനെ മീൻ പൊരിച്ചെടുക്കുമ്പോൾ രുചി കൂടുതൽ കിട്ടും .
പ്രതികരിക്കാൻ ഇവിടെ എഴുതുക