ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മായം കലർന്ന പാൽ കേരളത്തിലേക്ക് എത്തുന്നത് തടയാൻ പരിശോധന തുടങ്ങി. കുമളി ചെക്ക് പോസ്റ്റിൽ താൽക്കാലിക ലാബ് ക്രമീകരിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. ഓണം ആയതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ കേരളത്തിലെത്തും. ഇത് മുന്നിൽ കണ്ടാണ് ചെക് പോസ്റ്റ് കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്.
മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടേയും അതിര്‍ത്തി കടന്നു വരുന്ന പാലിന്റെയും ഗുണമേന്മയും സുരക്ഷിതത്വവുമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ മാസം മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ മായം കലർന്ന പാൽ പിടികൂടിയിരുന്നു . 12750 ലിറ്റർ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. കൊഴുപ്പ് ഇതര പദാർഥങ്ങളുടെ അളവ് വർധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്ക് പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക