ലൈഗറിന്റെ നിർമാതാക്കൾക്ക് 6 കോടി രൂപ തിരികെ നൽകാൻ തീരുമാനിച്ച് വിജയ് ദേവരകൊണ്ട.
തന്റെ ബോളിവുഡ് അരങ്ങേറ്റം കൂടി അടയാളപ്പെടുത്തിയ ‘ലൈഗർ’ എന്ന ചിത്രം ബോക്സ് ഓഫിസിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് വിജയ് ഈ തീരുമാനമെടുത്തത്. 100 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം നിർമാതാക്കൾക്കു കനത്ത നഷ്ടമുണ്ടാക്കിയിരുന്നു.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗർ. വിജയ് ദേവരകൊണ്ട ആദ്യമായി ബോളിവുഡിൽ അരങ്ങേറിയ ചിത്രം എന്ന നിലയിൽ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്.
ലെജൻഡറി താരമായ മൈക്ക് ടൈസനെ ആദ്യമായി ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ച ലൈഗർ പക്ഷേ ബോക്സ് ഓഫിസിൽ കനത്ത തിരിച്ചടിയാണ് നിർമാതാക്കൾക്കു നൽകിയത്. ഇതിനെത്തുടർന്നാണ് ഇപ്പോൾ വിജയ് ആറുകോടി രൂപ നിർമാതാക്കൾക്കു തിരികെ കൊടുക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക