കൊല്ലം: കൊട്ടിയത്ത് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടില്‍ക്കയറി 14കാരനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം. കുട്ടിയുടെ ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. 14കാരന്റെ കുടുംബം കടമായി വാങ്ങിയ 10 ലക്ഷം രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കിയത്.
മാർത്താണ്ഡത്താണ് ബന്ധുവിന്റെ മകൻ പഠിക്കുന്നത്. കുട്ടിയെ മാർത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ലക്ഷ്യം. ഒരു ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്തത്.
ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്.
പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക