മദ്യ ലഹരിയിൽ ആംബുലൻസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വെഞ്ഞാറമൂട് പോലീസ്. ആംബുലൻസ് നിരവധി വാഹനങ്ങളെ ഇടിക്കുകയും ചെയ്തിരുന്നു .
നിർത്താതെ പോയ ആംബുലൻസിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു . ഡ്രൈവർ മിഥുനാണ് അറസ്റ്റിലായത്.
രാത്രി 11 മണിയോടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ആംബുലൻസ് സമന്വയാ നഗറിൽ വച്ച് കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയും നിർത്താതെ മറ്റു വാഹനങ്ങൾക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തത്.
തുടർന്ന് വാഹനാപകടം നേരിൽ കണ്ട പ്രദേശവാസികൾ ആംബുലൻസ് ഡ്രൈവറെ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടർന്ന് പിടികൂടുകയും വെഞ്ഞാറമൂട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. വൈദ്യ പരിശോധനയിൽ മിഥുൻ അമിത മദ്യലഹരിയിൽ ആയിരുന്നു എന്ന് കണ്ടെത്തി തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക