ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ വിൽപ്പന ഈ മാസം അവസാനം ആരംഭിക്കും. വിൽപ്പനയ്ക്ക് മുന്നോടിയായി, ചില ജനപ്രിയ സ്മാർട്ട്ഫോണുകളിൽ (നഥിംഗ് ഫോൺ (1), ഗൂഗിൾ പിക്സൽ 6 എ പോലുള്ളവ) ആവേശകരമായ ഡീലുകൾ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തി.
വിൽപ്പന സമയത്ത്, ഈ സ്മാർട്ട്ഫോണുകളുടെ വില 30,000 രൂപയിൽ താഴെയായിരിക്കും, എന്നാൽ എല്ലാ ബാങ്ക് ഓഫറുകൾക്കും എക്സ്ചേഞ്ച് ഓഫറുകൾക്കും കിഴിവ് ലഭിക്കും. ആമസോണും സെപ്തംബർ 23 മുതൽ മെഗാ സെയിൽ ആരംഭിക്കും.
ഗൂഗിൾ പിക്സൽ 6എ 27,699 രൂപയ്ക്ക് ലഭിക്കും
നതിംഗ് ഫോണിന്റെയും (1) ഗൂഗിൾ പിക്സൽ 6 എയുടെയും പോസ്റ്റ്-ഡിസ്കൗണ്ട് വില ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തി. ലോഞ്ച് ചെയ്യുമ്പോൾ ഗൂഗിൾ പിക്സൽ 6എയുടെ വില 43,999 രൂപയായിരുന്നു.
ഈ ഫോൺ ഫ്ലിപ്കാർട്ടിൽ 27,699 ന് കിഴിവിനു ശേഷം ലഭ്യമാകും. ഇതിൽ ബാങ്ക് ഓഫറുകളും മറ്റ് ഓഫറുകളും ഉൾപ്പെടും.
ബിഗ് ബില്യൺ വിൽപ്പന സമയത്ത്, ഫ്ലിപ്പ്കാർട്ട് ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യും. ഇതിന് പുറമെ 20,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
പഴയ ഫോണിന്റെ മൂല്യം അതിന്റെ മോഡൽ, നിർമ്മിച്ച വർഷം, അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും.
ഗൂഗിൾ പിക്സൽ 6എയുടെ സവിശേഷതകൾ
ഗൂഗിൾ പിക്സൽ 6എയുടെ ഡിസ്പ്ലേ 6.1 ഇഞ്ചാണ്. ഇത് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനാണ്. ഡിസ്പ്ലേയിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷണം നൽകിയിട്ടുണ്ട്.
ഒക്ടാ കോർ ഗൂഗിൾ ടെൻസർ SoCയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6GB LPDDR5 റാമും 128GB ഇന്റേണൽ സ്റ്റോറേജും ടൈറ്റൻ M2 സെക്യൂരിറ്റി കോപ്രൊസസറും ഇതിനുണ്ട്.
ഗൂഗിൾ പിക്സൽ 6എയ്ക്ക് രണ്ട് പിൻ ക്യാമറകളുണ്ട്. ഇതിലെ ആദ്യ ക്യാമറ 12.2 മെഗാപിക്സലും രണ്ടാമത്തെ ക്യാമറ 12 മെഗാപിക്സലുമാണ്. മുൻ ക്യാമറ 8 മെഗാപിക്സലിന്റേതാണ്. Google Pixel 6A 5G, 4G LTE, Wi-Fi 6E, Bluetooth v5.2 എന്നിവയെ പിന്തുണയ്ക്കുന്നു. 4,410എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക