ബാലതാരമായി സിനിമയിൽ വന്നു പിന്നീട് സൂപ്പർ താരങ്ങളുടെ വരെ നായികയായ നടിയാണ് അഞ്ചു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും അഞ്ചു നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം സിനിമാ രംഗത്ത് തനിക്കുണ്ടായ തിക്താനുഭവങ്ങൾ തുറന്നു പറയുകയാണ്. അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ..
“നായിക വേഷങ്ങൾ ചെയ്യുന്ന സമയത്തു സ്ലിം സ്ലൂട്ട് ധരിച്ചു പൂളിൽ ചാടുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതിനു വേണ്ടി അവർ എനിക്ക് രണ്ടു തുണികഷ്ണം മാത്രം ആണ് തന്നത്. എന്നാൽ അത് ഞാൻ ധരിക്കില്ല എന്ന് വാശി പിടിച്ചതിനാൽ വേറെ അവർ എനിക്ക് തന്നു. എന്നാൽ ആ സംവിധായകന് എന്നോടുള്ള ദേഷ്യം ഞാൻ കണ്ടതാണ്.
അന്ന് അയാൾ എന്നെ പേടിപ്പിച്ചും, നിർബന്ധിച്ചും അറിയാത്ത കാര്യങ്ങൾ പലതും എനിക്ക് ചെയ്യേണ്ടി വന്നു. അയാളോടുള്ള പേടികാരണം എനിക്ക് ആ വലിയ പൂളിൽ ചാടേണ്ടി വരെ വന്നിരുന്നു, മമ്മൂട്ടിയുടെ കൂടെ കൗരവർ എന്ന സിനിമയിൽ ബെഡ്റൂം സീൻ വരെ ചെയ്യേണ്ടി വന്നു, എന്നാൽ മോശം ബെഡ്റൂം സീൻ ഒന്നുമല്ലായിരുന്നു അതൊന്നും.
കുടുംബജീവിതത്തിനും മകനും വേണ്ടി സിനിമ ഒഴിവാക്കിയപ്പോൾ, താൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു എന്ന് വരെ പറഞ്ഞുണ്ടാക്കിയിരുന്നു. “
കന്നഡ താരം ടൈഗർ പ്രഭാകറിനെയാണ് അഞ്ചു വിവാഹം കഴിച്ചത്. ധ്രുവം എന്ന മമ്മൂട്ടി ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ടൈഗർ പ്രഭാകർ ആയിരുന്നു. പിന്നീട് ഇരുവരും ബന്ധം വേർപെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക