കറുമ്പന് ഇന്നിങ്ങു വരുമോ കാറ്റേ………… എന്നാരംഭിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം ജയചന്ദ്രന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നാരായണി ഗോപനും നിഖില്‍ രാജുമാണ്.
സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ നായകന്. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക