ചെറിയ ആടലോടകത്തിന്റെ
ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ എടുത്തു അല്പം തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കഴിച്ചാൽ ചുമ, കഫക്കെട്ട് എന്നിവ ശമിക്കും. ചെറിയ ആടലോടകത്തിന്റെ നീരിൽ ഇഞ്ചിനീര്, തേൻ തുടങ്ങിയവ ചേർത്ത് കഴിക്കുന്നത് കഫം ഇല്ലാതാക്കുവാൻ സഹായിക്കും.
ഒരു ടീസ്പൂണ്‍ ആടലോടകത്തിന്റെ ഇല അരച്ചെടുത്ത നീര് ഒരു കോഴിമുട്ട ഉടച്ചു ചേര്‍ത്ത് ഉപ്പൊഴിക്കാതെ കഴിക്കുക.
ആടലോടകത്തിന്റെ ഇല വെയിലത്ത് ഉണക്കിപ്പൊടിതും അരി വറുത്തു പൊടിച്ചതും കൽക്കണ്ടം പൊടിച്ചതും, ജീരകം പൊടിച്ചതും, കുരുമുളക് പൊടിച്ചതും ഇവ എല്ലാം യോജിപ്പിച്ച് ദിവസം രണ്ടു നേരം വീതം കഴിക്കുന്നത് ചുമയ്ക്കും കഫക്കെട്ടിനും ജലദോഷത്തിനും വളരെ നല്ല മരുന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക