കണ്ണൂർ: ചാലയിൽ പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു. തിങ്കളാഴ്ച രാവിലെ മുതലാണ് പശു പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.
പശുവിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാകും പേവിഷ ബാധയുണ്ടായോയെന്ന കാര്യം സ്ഥിരീകരിക്കുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്നാണു സൂചന. പേ വിഷബാധയേറ്റത് എങ്ങിനെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക