കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് കോഴിക്കോട് സെന്ററിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. സെപ്റ്റംബർ 14, 15, 16 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വിദ്യാർഥികൾ നേരിട്ട് കോഴിക്കോട് സെന്ററിൽ എത്തണം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ബിരുദ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. പ്രായം 30 വയസ്സ്. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോൺ: 9544958182.
പ്രതികരിക്കാൻ ഇവിടെ എഴുതുക