തിരുവനന്തപുരം: കോവിഡ് കാലത്ത് മനുഷ്യരുമായി ഇടപഴകാതെ വളർന്ന നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധർ.
മനുഷ്യസമ്പർക്കമില്ലാതെ വളർന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. നായകൾക്കു പേവിഷ പ്രതിരോധ വാക്സീൻ അടിയന്തരമായി നൽകണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു.
തെരുവുനായകൾക്കു പേവിഷ പ്രതിരോധ വാക്സീൻ നൽകുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്നും വിദഗ്ധർ അറിയിച്ചു.
തദ്ദേശവകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക