ചർമ്മ സുഷിരങ്ങൾ തുറന്ന് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് പോകാനും എണ്ണ മയം മാറ്റാനും ഒക്കെ മുഖത്ത് ആവി കൊള്ളുന്നത് നല്ലതാണ്. ബ്ലാക്ക് ഹെഡ്സ് വൈറ്റ്. ഹെഡ്സ് എന്നിവ എളുപ്പത്തിൽ നീക്കം ചെയ്യാനും ആവി കൊള്ളുന്നത് നല്ലതാണ്. രക്തയോട്ടം വർധിപ്പിച്ച് മുഖകാന്തി നൽകാൻ ആവി പിടിക്കുന്നതിലൂടെ കഴിയും. എന്നാൽ ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
സെൻസിറ്റീവ് ചർമ്മം ഉള്ളവരും മുഖത്ത് ചൂട് കൊണ്ടാൽ പെട്ടെന്ന് മുഖം ചുവക്കുന്നവരും ആവി കൊള്ളരുത്. അല്ലാത്തവർ ആഴ്ചയിൽ ഒരിക്കൽ മാത്രമേ മുഖത്ത് ആവി പിടിക്കാൻ പാടുള്ളു. മൂന്നു മിനിറ്റിൽ അധികം മുഖത്തു ആവി കൊള്ളുകയും അരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക