രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിച്ച വിജയ് സേതുപതി ചിത്രം “ലാഭം”, കേരളത്തിൽ സെപ്തംബർ 23ന് റിലീസിനെത്തുന്നു. ദേശീയ പുരസ്കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വെങ്കടേശ്വര ഫിലിംസ്, ആർ.ജി ഫിലിംസ്, സാൻഹ ആർട്ട്സ് റിലീസ്, ജയം പിക്ച്ചേഴ്സ് എന്നിവർ ചേർന്നാണ്. ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. വിജയ് സേതുപതിയും ശ്രുതി ഹസനും ഒന്നിക്കുന്ന “ലാഭം” ചിത്രത്തിൽ പാക്കിരിയെന്ന കര്‍ഷക നേതാവായും, ഒരു സോഷ്യല്‍ ആക്ടിവിസ്റ്റായുമാണ് വിജയ് സേതുപതി വേഷമിടുന്നത്. ശ്രീ രഞ്ജനി എന്ന സ്റ്റേജ് പെര്‍ഫോമറായാണ് ശ്രുതി ലാഭത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, സായ് ധന്‍ഷിക, കലൈരശന്‍, രമേഷ് തിലക്, പൃഥ്വി രാജന്, ഡാനിയല്‍ ആനി പോപ്, നിതിഷ് വീര, ജയ് വര്മന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക