ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റി പുതുജീവൻ ഏകാൻ ഫേസ് സ്ക്രബ്ബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കടയിൽ നിന്നും വാങ്ങുന്ന സ്ക്രബിനു പകരം വീട്ടിൽ തന്നെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നമുക്ക് ഒരു നാച്ചുറൽ സ്ക്രബ്ബ് തയാറാക്കാം. ഫലത്തിൽ പാക്കറ്റുകളിൽ കിട്ടുന്ന സ്ക്രബിനെക്കാൾ ഫലപ്രദവുമാണ് ഇത്.
ചെറുപയർ പൊടി, നേർമയുള്ള അരിപ്പൊടി, കാപ്പിപ്പൊടി, ഓട്സ് പൊടിച്ചത്, ഞവരയരിപൊടി നേർമയായി പൊടിച്ചത്, ഇവയിൽ ഏതെങ്കിലും രണ്ട് ചേരുവകൾ ഓരോ സ്പൂൺ എടുത്ത് മുട്ടവെള്ളയോ പാലോ റോസ്വാട്ടറോ സമം അളവിൽ ചേർത്ത് മുഖത്തു പുരട്ടിഅധികം മർദ്ദം കൊടുക്കാതെ മസാജ് ചെയ്തു ഉണങ്ങുമ്പോൾ കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക