ജോലിഭാരവും തിരക്കുപിടിച്ച ജീവിതശൈലിയും നമ്മെ പലപ്പോഴും സ്ട്രെസ്സിലേക്ക് നയിക്കാറുണ്ട്. സ്ട്രെസ് നമ്മുടെ മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കും. സ്ട്രെസ് അധികമായാൽ നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
പ്രഭാതസമയത്ത് സ്ട്രെസ് ഹോർമോണുകൾ അധികമായി പ്രവർത്തിക്കുന്നതിനാൽ മലബന്ധം ഉണ്ടാകാൻ ഉള്ള സാധ്യത വളരെയേറെ ആണ്. സ്ട്രെസ് ഹോർമോണുകൾ ദഹന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ഇത്.
സ്ട്രെസ് ഹോർമോണുകൾ നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കി ഭക്ഷണത്തോട് വിരക്തിയുണ്ടാക്കും.
പുലർച്ചെ പതിവായി ഞെട്ടിയുണരുന്നത് സ്ട്രെസ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയെ കാണിക്കുന്നു.
അകാരണമായി ശരീര ഭാരം കുറയുക അല്ലെങ്കിൽ കൂടുക എന്നത് അമിത സ്ട്രെസ്സിന്റെ മറ്റൊരു ലക്ഷണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക