ചെറിയ വേദന പോലും സഹിക്കാനാവാതെ മെഡിക്കൽ സ്റ്റോറിലേക്ക് ഓടി പെയിൻ കില്ലറുകൾ വാങ്ങി മുൻപിൻ നോക്കാതെ വിഴുങ്ങി ആശ്വാസം കണ്ടെത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ഇത്തരത്തിൽ പെയിൻ കില്ലറുകളുടെ അമിതമായ ഉപയോഗം വളരെയധികം പാർശ്വഫലങ്ങൾ ഉണ്ടാക്കും. ചെറിയ ചെറിയ വേദനകൾ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഒറ്റമൂലി പരിചയപ്പെടാം.
അൽപ്പം കറിയുപ്പ് ചുവന്നുള്ളിയുമായി ചേർത്ത് ചതച്ച് കഴിക്കുന്നത് ശരീരത്തിലെ വേദനകൾ അകറ്റാൻ ഉപകരിക്കും. വയറുവേദന മാറാനാണ് ഇത് ഉത്തമം.
ചുവന്നുള്ളി വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ആർത്തവ സംബന്ധമായ വേദനകൾ മാറ്റാൻ ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക