കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ച് കഴിക്കുന്നതിന് പകരം അതാത് കാലങ്ങളിൽ സുലഭമായി ലഭിക്കുന്ന പച്ചക്കറികൾ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കാരറ്റ്, റാഡിഷ്, ഫ്രഞ്ച് ബീൻസ് എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
പ്രധാന ഭക്ഷങ്ങൾക്കിടയിൽ കഴിക്കുന്ന സ്നാക്കുകൾക്ക് ജങ്ക് ഫുഡുകൾ ഒഴിവാക്കി ഹെൽത്തി ആയിട്ടുള്ള പ്രോടീൻ സമ്പുഷ്ടമായ നട്സുകൾ കഴിക്കുക.
കാർഡിയോ വ്യായാമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.
അമിതമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ ഉത്പാദിപ്പിക്കുന്ന കോർട്ടിസോൾ എന്ന ഹോർമോൺ അമിതവണ്ണത്തിന് കാരണമാകും. അതിനാൽ അനാവശ്യമായ സമ്മർദ്ദത്തെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക