നിരവധി മലയാള ചിത്രങ്ങളിലൂടെയും അന്യഭാഷാ ചിത്രങ്ങളിലൂടെയും സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്നു പദ്മപ്രിയ ഒരിടവേളയ്ക്ക് ശേഷം ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിൽ താരം തന്റെ വിവാഹത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ്.
‘എനിക്ക് അന്ന് കല്യാണത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങളുടേത് കരൺ ജോഹർ ലവ് സ്റ്റോറിയാണ്.
ആദ്യത്തെ ഡേറ്റിൽ ഞങ്ങൾ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു. പിന്നെ രണ്ടാമത്തെ ഡേറ്റിൽ ഇഷ്ടമാണെന്ന് പറഞ്ഞു. മാത്രമല്ല ആ ഡേറ്റിൽ വെച്ച് തന്നെ ഇനി വെച്ച് താമസിപ്പിക്കേണ്ട വിവാഹമാകാമെന്ന് തീരുമാനിക്കുകയായിരുന്നു. സ്നേഹത്തിന്റേയും ബഹുമാനത്തിന്റേയും ബാലൻസിൽ രണ്ടുപേരും പോയാൽ ജീവിതം വളരെ സ്മൂത്താണ്.
ദൈവത്തിന്റെ കൃപകൊണ്ട് ഞങ്ങളുടേത് അങ്ങനെയാണ് പോകുന്നത്. എന്റെ അച്ഛൻ മമ്മൂട്ടി ഫാനാണ്. പക്ഷെ ഞാൻ മമ്മൂക്കയുെട സിനിമകൾ കണ്ടിട്ടില്ലായിരുന്നു. അങ്ങനെ മമ്മൂക്കയെ കാണമല്ലോയെന്നുള്ള ആഗ്രഹം കൊണ്ടാണ് അന്ന് ഓഡീഷന് പോയത്. അന്ന് വിയർത്ത് കുളിച്ചാണ് അവിടെ ചെന്നത് വരെ’ പദ്മപ്രിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക