ടൊവിനോ തോമസ് നായകനായെത്തി വൻ തിയറ്റര്‍ വിജയം നേടിയ ചിത്രമായിരുന്നു തല്ലുമാല. തിയറ്റര്‍ വിജയത്തിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയപ്പോഴും ചിത്രം ചർച്ച ചെയ്യപ്പെടുകയാണ്.
ആക്ഷന്‍ സീക്വന്‍സുകളിലൂടെ നായകന്റെയും കൂട്ടുകാരുടെയും കഥ പറഞ്ഞ ഒരു ഖാലിദ് റഹ്മാന് ചിത്രമാണ് തല്ലുമാല. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രം പങ്കെടുക്കുന്ന ഒരു സൈക്കിള്‍ ചേസ് രംഗമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക