മൊഹാലി: മൊഹാലിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 ഐ പരമ്പര ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.
മൊഹാലിയിലാണ് ആദ്യ മത്സരം നടക്കുക. എന്നാൽ, താരം ഇതുവരെ മൊഹാലിയിൽ എത്തിയിട്ടില്ല. ഷമിയ്ക്ക് പകരം പരമ്പരയിൽ ഉമേഷ് യാദവ് കളിച്ചേക്കുമെന്നാണ് വിവരം.
കൗണ്ടി ക്ലബായ മിഡിൽസെക്സിനു വേണ്ടി കളിച്ചുകൊണ്ടിരുന്ന ഉമേഷ് പരുക്കേറ്റ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ചതുർദിന ഗെയിം കളിക്കാൻ കഴിയുന്ന തരത്തിൽ താരം മാച്ച് ഫിറ്റല്ല എന്ന് ക്ലബ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക