വണ്ടിപ്പെരിയാർ: കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി 55 വയസ്സുകാരിയെ പീഡിപ്പിച്ച പ്രദേശവാസി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് സംഭവം.
വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മാട്ടുംകൂട് സ്വദേശി വിനോദ് ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ വിനോദ് വാതിൽ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു.
ഇതേ വീടിന് മുകളിൽ താമസിക്കുന്ന വാടകക്കാരൻ എത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത് ഇയാൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക