കണ്ണൂർ: കുറുമാത്തൂരിൽ മുറിച്ചു കടത്താൻ ശ്രമിച്ച 390 കിലോയോളം ചന്ദനം പിടികൂടി. സംഘത്തിലെ ഒരാൾ വനം വകുപ്പിന്റെ പിടിയിലായി. കുറുമാത്തൂർ പഞ്ചായത്തിലെ കൂനം റോഡിലെ പറമ്പിൽ സൂക്ഷിച്ച 390 കിലോയോളം ചന്ദനമാണ് വനം വകുപ്പ് പിടികൂടിയത്.
ചന്ദനത്തടികൾ ചെത്തി വിൽപനയ്ക്ക് ഒരുക്കുകയായിരുന്ന മൂവർ സംഘത്തിലെ രണ്ടു പേർ ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. സംഘാംഗം കുറുമാത്തൂർ സ്വദേശി എം.മധുസൂദനൻ ആണ് പിടിയിലായത്.
6.900 കിലോഗ്രാം ചന്ദന മുട്ടികളും, മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും, 275 കിലോഗ്രാം ചന്ദനപ്പൂളും ഉൾപ്പെടെയാണ് 390 കിലോഗ്രാം ചന്ദനം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക