ആവശ്യമായ ചേരുവകൾ
ബീഫ് 1 കിലോ ചെറിയ കഷണങ്ങള്‍ ആക്കി നുറുയത്
വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ആക്കിയത്
ഇഞ്ചി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ആക്കിയത്
കുരുമുളക് പൊടി മൂന്നു ടി സ്പൂണ്‍
സോയാസോസ് നാല് ടേബിള്‍ സ്പൂണ്‍
സവാള വലുത് മൂന്നെണ്ണം കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പച്ച മുളക് അഞ്ചെണ്ണം
ഗരം മസാലയ്ക്ക് വേണ്ടി കറുവാപട്ട ഒരു കഷണവും , മൂന്ന് നാല് ഏലക്കയും , ഒരു തക്കോലവും, ഒരു ടിസ്പൂണ്‍ പേരും ജീരകവും , ഒരു ചെറിയ കഷണം ജാതി പത്രിയും , അഞ്ചാറു ഗ്രംബൂപും കൂടി ഒന്ന് ചെറുതാക്കി ചൂടാക്കി പൊടിച്ചു എടുക്കണം
ക്യാപിസിക്കം ഒരെണ്ണം നുറുക്കിയത്
വെളിച്ചെണ്ണ ആവശ്യത്തിനു
തയ്യാറാകേണ്ട വിധം
ആദ്യം തന്നെ കഴുകി വൃത്തി ആക്കിയ ബീഫ് കഷ്ണങ്ങളും ഇഞ്ചി വെളുത്തുള്ളി അരച്ചതും കുരുമുളക് പൊടി സോയാസോസ് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തിട്ട് ഇത് കുറച്ചു നേരം വയ്ക്കാം.
അതിന് ശേഷം ഇത് കുക്കറില്‍ വെള്ളം ഒഴിക്കാതെ ഒന്ന് വേവിച്ചു എടുക്കാം.
ഇനി ഒരു ചുവട് കട്ടിയുള്ള പാന്‍ അടുപ്പത്തു വച്ചിട്ട് അതില്‍ വെളിച്ചെണ്ണ ഒഴിക്കാം ചൂടായി കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും കൂടി ഇട്ടു നന്നായി വഴട്ടാം ( ഒരു നുള്ള് ഉപ്പു ഇട്ടു കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും ) ഇത് നല്ല ബ്രൗണ്‍ നിറം ആയാല്‍ ക്യാപ്സിക്കവും , മുളക് പൊടിയും ഗരം മസാല പൊടിച്ചു എടുത്തതും കൂടിയിട്ടു ഒന്ന് ഇളക്കണം എന്നിട്ട് ഇതിലേയ്ക്ക് വേവിച്ചു വച്ച ബീഫ് ചേര്‍ത്ത് നന്നായി വഴറ്റി എടുക്കാം.
ചില്ലി ബീഫ് റെഡി !
പ്രതികരിക്കാൻ ഇവിടെ എഴുതുക