ആവശ്യമായവ ചേരുവകൾ
തക്കാളി – 1
വാളൻ പുളി/ സാമ്പാർ പുളി – 1 നാരങ്ങ വലുപ്പത്തിൽ ഉള്ളത് ½ Cup വെള്ളത്തിൽ 10 മിനുട്ട് ഇട്ട് വച്ചതിന് ശേഷം പിഴിഞ്ഞെടുത്തത്
കടുക് – ¼ Tsp
മഞ്ഞൾ പൊടി – ¼ Tsp
കായം – 2 നുള്ള്
വറ്റൽ മുളക് – 1
വെള്ളം – 2 – 2½ ഗ്ലാസ്
ചതച്ചെടുക്കാൻ ആവശ്യമായവ :
വെളുത്തുള്ളി – 5-6
കുരുമുളക് മുഴുവനെ ഉള്ളത് – 1 Tsp
ജീരകം – 1 Tsp
മല്ലി മുഴുവനെ ഉള്ളത് – ¼Tsp
വറ്റൽ മുളക് – 3
കറിവേപ്പില – 3 തണ്ട്
ഉപ്പ്
എണ്ണ – 2 Tbsp
തയ്യാറാക്കുന്ന രീതി :
മുളകിൽ പറഞ്ഞിരിക്കുന്നവ ചതച്ചെടുക്കുക.
തക്കാളി ചെറുതായി അരിഞ്ഞു വയ്ക്കുക അല്ലെങ്കിൽ മിക്സിയിൽ അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം കായം,മഞ്ഞൾ പൊടി, വറ്റൽ മുളക്,കറിവേപ്പില,കടുക്,ചതച്ചു വച്ചിരിക്കുന്ന കൂട്ട് എന്നിവ ചേർത്ത് വഴറ്റുക.
1-2 മിനുട്ട് വഴറ്റിയതിനു ശേഷം അരച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് 1 മിനുട്ട് ഇളക്കി യോജിപ്പിക്കുക.
പുളി പിഴിഞ്ഞു വച്ചിരിക്കുന്ന വെള്ളവും രസത്തിന് ആവശ്യമായ വെള്ളവും ചേർക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക. ചെറുതായി തിളച്ചു വന്നാൽ നന്നായി ഇളക്കിയതിന് ഒരു കൈ പിടി നിറയെ മല്ലിയില അരിഞ്ഞിടാം.
വീണ്ടും ചെറുതായി തിളച്ചു തുടങ്ങിയാൽ തീ ഓഫാക്കി മൂടി വയ്ക്കുക.10 മിനുട്ടിന് ശേഷം വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക