വീട്ടിലെ പാചകത്തിനിടയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് പലപ്പോഴും എണ്ണ ബാക്കി വരാറുണ്ട്. എന്നാൽ പലപ്പോഴും വില കൂടിയ എണ്ണ എങ്ങനെ പാഴാക്കി കളയും എന്ന് കരുതി അത് എടുത്ത് വച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് പലരും, ഇനി ഹോട്ടലുകളിലും ബേക്കറികളിലും ആകട്ടെ വലിയ തോതിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ ബാക്കി വരുന്ന ലിറ്റർ കണക്കിനുള്ള എണ്ണ അവർ ഒരു കാരണവശാലും പാഴാക്കി കളയില്ല. ചിലപ്പോൾ മാസങ്ങളോളം ആ എണ്ണ അവർ വീണ്ടും വീണ്ടും ഉപയോഗിച്ചു കൊണ്ടേയിരിക്കും. എന്നാൽ ഇത്തരത്തിൽ എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് വളരെ വലിയ പ്രത്യാഘാതമാണ് ഉണ്ടാകുന്നത്. ഇത് ഗുരുതരമായ ഹൃദ്രോഗത്തിന് വരെ കാരണമാകാം. കൂടാതെ കാൻസർ സാധ്യതയും വർധിപ്പിക്കും.
ഉപയോഗിച്ച എണ്ണ തന്നെ പിന്നെയും ചൂടാക്കി ഉപയോഗിക്കുന്നത്തിലൂടെ എണ്ണയിൽ സാച്വറേറ്റഡ് ഫാറ്റി ആസിഡ്’, ‘ട്രാന്‍സ്- ഫാറ്റ്’ എന്നിവയുടെ അളവ് കൂടുതലാകുന്നു. ഇത് പിന്നീട് കൊളസ്ട്രോള്‍ അഥവാ ചീത്ത കൊഴുപ്പ് ആയി ഹൃദയധമനികളില്‍ അടിഞ്ഞ് ബ്ലോക്കുകള്‍ സൃഷ്ടിക്കുന്നു. ഇതിനെ ‘കൊറോണറി ആര്‍ട്ടറി ഡിസീസ്’ (സിഎഡി) എന്ന് അറിയപ്പെടുന്നു. ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഇത് സർവ്വസാധാരണമായി കണ്ടുവരുന്നു. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിന് പ്രധാന കാരണം.
ഒരിക്കൽ ചൂടാക്കിയ എണ്ണ പിന്നെയും ചൂടാക്കുമ്പോൾ ഉണ്ടാകുന്ന ‘ആള്‍ഡിഹൈഡ്സ്’ എന്ന വിഷപദാർത്ഥം കാൻസർ, പ്രമേഹം, അസിഡിറ്റി, അമിതവണ്ണം, വിവിധ അണുബാധകള്‍ എന്നിവയ്ക്കെല്ലാം കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക