മുടികൊഴിച്ചിൽ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഹെയർ ഓയിലിങ് . ഹെയർ മാസ്കുകൾ എന്നിവയ്ക്ക് പുറമെ മുടികൊഴിച്ചിൽ അകറ്റാൻ നമ്മെ സഹായിക്കുന്ന മൂന്ന് ഹെർബൽ ജ്യൂസുകൾ പരിചയപ്പെടാം.
തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കറ്റാർവാഴ ജ്യൂസ്. കറ്റാര്‍വാഴയുടെ കാമ്പ് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം.
ഒരു സവാളയെടുത്ത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുത്ത് അരിപ്പയിലിട്ട് അരിച്ചെടുത്ത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം.
നാരങ്ങാവെള്ളവും തേങ്ങാവെള്ളവും മിശ്രിതമാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 10 മിനിറ്റ് മസാജ് ചെയ്തതിന് ശേഷം 20 മിനിറ്റിന് ശേഷം കഴുകി കളയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക