മുഖക്കുരുവിനെ പോലെ തന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുതുകിൽ വരുന്ന കുരു അഥവാ ബാക് ആക്നെ. എണ്ണമയമുള്ള ചർമ്മം ഉള്ളവരിലാണ് ബാക് ആക്നെ കൂടുതലായും കണ്ടു വരുന്നത്. ചെറിയ വേദന, ചൊറിച്ചില്‍ എന്നിവ ചിലർക്ക് ഇത് മൂലം ഉണ്ടാകാറുണ്ട്.
മുതുകിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്. ഇത് കുരു കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുന്നതിനും ചര്‍മ്മത്തില്‍ കറുത്ത പാട് വരുന്നതിനും ഇടയാക്കും.
എണ്ണമയമുള്ള ചർമ്മത്തിന് ചേർന്ന ബോഡി വാഷ് തിരഞ്ഞെടുക്കണം. മുടിയില്‍ നിന്നും അധിക എണ്ണ പുറത്തേക്ക് വന്നു മുതുകിലേക് ആകില്ലെന്ന് ഉറപ്പു വരുത്തണം.
വിയര്‍ത്ത് വരുന്ന സമയത്ത് ദേഹം വൃത്തിയാക്കുകയും ഒപ്പം തന്നെ ഉടുപ്പ് മാറുകയും വേണം.
ദേഹം തുടയ്ക്കാനുപയോഗിക്കുന്ന ടവലുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കുന്ന ടവലുകള്‍ നല്ലതുപോലെ അലക്കി വെയിലത്ത് ഉണക്കിയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക