അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ് അന്ന രാജൻ. താരം ഇപ്പോഴിതാ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നമുക്ക് ഒന്നിച്ച് അണിചേരാമെന്നാണ് അന്ന രാജൻ പങ്കുവെച്ചിരിക്കുന്ന വീഡിയോ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയാണ് താരം വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്ര ആലുവയിൽ എത്താനിരിക്കെ ആലുവയിലേക്ക് സ്വാഗതമെന്നും താരം ആശംസിച്ചു. ജോഡോ യാത്രയുടെ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ വിനു മോഹനും ജോഡോ യാത്രയ്ക് ആശംസകൾ അർപ്പിച്ച് രംഗത്ത് വന്നിരുന്നു. രാഹുൽഗാന്ധിക്കൊപ്പമുള്ള ഫോട്ടോയും നടൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക