മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത താര സാന്നിധ്യമാണ് സിദ്ദിഖ്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ കുടുംബകാര്യങ്ങളിൽ വരെ കരുതലോടെ ഇടപെടുന്ന സഹോദരതുല്യനാണ് മമ്മൂട്ടി എന്നാണ് സിദ്ദിഖിന്റെ വാക്കുകൾ.
” മമ്മൂക്കയും ഒത്ത് എനിക്ക് ഒരു സൗഹൃദം എന്ന് പറയാന്‍ പറ്റില്ല. എന്റെ കുടുംബത്തിന്റെ കാര്യങ്ങളില്‍ പോലും ഇടപെടാനുള്ള ഒരു ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ട്. എന്റെ മകന്റെ വിവാഹ ആലോചനയെ കുറിച്ച് തന്നെ പറയാം. മകന് വരുന്ന വിവാഹ ആലോചനയെ കുറിച്ച് എപ്പോഴും മമ്മൂക്കയോട് പറയും. നാലോ അഞ്ചോ തവണ പോയി പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ചില ആലോചനകള്‍ വേണ്ടെന്ന് അദ്ദേഹം തന്നെ എന്നോട് ഇങ്ങോട്ട് പറയും. ചിലതൊന്നും നമുക്ക് വേണ്ടെന്ന് അദ്ദേഹം പറയും. മമ്മൂക്ക വേണ്ട എന്ന് പറഞ്ഞകാര്യങ്ങള്‍ ഞാന്‍ വേണ്ടെന്ന് തന്നെ വെച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് അദ്ദേഹം പറഞ്ഞിട്ടും ഞാന്‍ അനുസരിക്കാത്ത ഒരു കാര്യമായി മമ്മൂക്ക തന്നെ പറയുന്നത്, ഞാൻ മാധ്യമങ്ങളില്‍ വന്ന് ദേഷ്യത്തില്‍ സംസാരിക്കുന്നതിനെ കുറിച്ചാണ്. അങ്ങനെയൊന്നും നീ സംസാരിക്കരുത് എന്നും, അങ്ങനെ നീ സംസാരിക്കേണ്ട ആവശ്യമില്ലെന്നുംമമ്മുക്ക പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്ന് പറയരുത്. എന്തിനാണ് വെറുതേ ആള്‍ക്കാരുടെ വെറുപ്പ് സമ്പാദിക്കുന്നത് എന്നും അദ്ദേഹം എന്നോട് ചോദിച്ചു. സത്യത്തില്‍ മമ്മൂക്കയ്ക്ക് എന്നോട് അങ്ങനെ പറയേണ്ട ആവശ്യമോ തിരുത്തേണ്ട ആവശ്യമോ ഇല്ല… എന്നിട്ടും അദ്ദേഹത്തിന് നമ്മുടെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ്. എന്നെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികൂടിയാണ് മമ്മൂട്ടി.” സിദ്ദിഖ് പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക